ഗ്രൂപ്പ് സി മത്സരത്തില്‍ നമീബിയെ 87 റണ്‍സിനു പരാജയപ്പെടുത്തി ബംഗ്ലാദേശ്. ഇന്ന് മഴ മൂലം 20 ഓവറായി ചുരുക്കിയ മത്സരത്തില്‍ ടോസ് നേടിയ നമീബിയ ബംഗ്ലാദേശിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. നായകന്‍ സൈഫ് ഹസന്‍ 84 റണ്‍സും മുഹമ്മദ് നമീം 60 റണ്‍സും നേടി ടീമിനെ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് നേടുകയായിരുന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ നമീബിയയ്ക്ക് തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമായി. 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സ് മാത്രമേ അവര്‍ക്ക് നേടാനായുള്ളു. 55 റണ്‍സ് നേടിയ എബേന്‍ വാന്‍ വിക് ആണ് നമീബിയയുടെ ടോപ് സ്കോറര്‍. ബംഗ്ലാദേശിനായി ഖാസി ഒനിക്, ഹസന്‍ മഹമൂദ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial














