U-19 ലോകകപ്പിനായുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു

Newsroom

Picsart 23 12 08 23 23 00 786
Download the Fanport app now!
Appstore Badge
Google Play Badge 1

ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കും ജനുവരിയിൽ നടക്കുന്ന ഐസിസി പുരുഷ അണ്ടർ 19 ലോകകപ്പിനുമുള്ള ഇന്ത്യയുടെ അണ്ടർ 19 പുരുഷ ടീം പ്രഖ്യാപിച്ചു‌. ഉദയ് സഹാറൻ ആകും ടീമിനെ നയിക്കുന്നത്. ഡിസംബർ 29-ന് ആണ് ത്രിരാഷ്ട്ര പരമ്പര ആരംഭിക്കുന്നത്‌.

ഇന്ത്യ 23 12 10 15 08 53 022

നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ, ബംഗ്ലാദേശ്, അയർലൻഡ്, യുഎസ്എ എന്നിവർക്ക് ഒപ്പം ഗ്രൂപ്പ് എയിൽ ഉൾപ്പെടുന്നു. ഗ്രൂപ്പ് ബിയിൽ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, സ്കോട്ട്‌ലൻഡ് എന്നിവർ ഉൾപ്പെടുന്നു. ഗ്രൂപ്പ് സിയിൽ ഓസ്‌ട്രേലിയ, ശ്രീലങ്ക, സിംബാബ്‌വെ, നമീബിയ എന്നിവരും അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ന്യൂസിലാൻഡ്, നേപ്പാൾ എന്നിവർ ഗ്രൂപ്പ് ഡിയിലുമാണ്.

2024 ജനുവരി 20-ന് ബ്ലൂംഫോണ്ടെയ്നിൽ ബംഗ്ലാദേശിനെതിരായ മത്സരത്തോടെയാണ് ടീം ഇന്ത്യ അണ്ടർ 19 ലോകകപ്പ് ക്യാമ്പയിൻ ആരംഭിക്കുക.

India Squad for U19 World Cup: Arshin Kulkarni, Adarsh Singh, Rudra Mayur Patel, Sachin Dhas, Priyanshu Moliya, Musheer Khan, Uday Saharan (C), Aravelly Avanish Rao (WK), Saumy Kumar Pandey (VC), Murugan Abhishek, Innesh Mahajan (WK), Dhanush Gowda, Aaradhya Shukla, Raj Limbani and Naman Tiwari

Back-up players: Digvijay Patil (Maharashtra Cricket Association), Jayanth Goyat (Haryana Cricket Association), P Vignesh (Tamil Nadu Cricket Association), Kiran Chormale (Maharashtra Cricket Association).