പരിശീലകൻ ട്രോറ്റിന്റെ കരാർ അഫ്ഗാൻ പുതുക്കി

Newsroom

Picsart 24 01 02 01 15 18 785
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയിൽ നടന്ന ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിലെ മികച്ച പ്രകടനത്തിനു പിന്നാലെ ഇംഗ്ലീഷ് താരം ജോനാഥൻ ട്രോട്ടിന്റെ കരാർ അഫ്ഗാൻ പുതുക്കി. ലോകകപ്പിൽ അഫ്ഗാനെ ആറാം സ്ഥാനത്തേക്ക് നയിക്കാൻ ട്രോട്ടിനായിരുന്നു. അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായി ജോനാഥൻ ട്രോട്ടിന്റെ കരാർ ഒരു വർഷത്തേക്ക് ആണ് നീട്ടിയത്.

അഫ്ഘാൻt 24 01 02 01 15 33 072

“അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ്, ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായ ജോനാഥൻ ട്രോട്ടുമായുള്ള കരാർ 2024-ലേക്ക് നീട്ടിയതായി സ്ഥിരീകരിക്കുന്നു. അദ്ദേഹത്തിന്റെ വിജയകരമായ 18 മാസത്തെ സേവനത്തിന് ശേഷമാണ് തീരുമാനം. ടീമിന്റെ പുരോഗതിക്കും വികസനത്തിനും അദ്ദേഹം കാര്യമായ സംഭാവനകൾ നൽകി.” എസിബി തിങ്കളാഴ്ച പ്രസ്താവനയിൽ പറഞ്ഞു.

ട്രോട്ടിന്റെ നേതൃത്വത്തിൽ, 2022 ലെ ACC T20 ഏഷ്യാ കപ്പിലും അഫ്ഗാൻ ശ്രദ്ധേയമായ പ്രകടനം നടത്തിയിരുന്നു. അവരുടെ കന്നി അന്താരാഷ്ട്ര വിജയം അവർ അവിടെ നേടി. പാകിസ്ഥാനെതിരായ T20I പരമ്പര വിജയവും, ബംഗ്ലാദേശിനെതിരായ ഒരു കന്നി ഏകദിന പരമ്പര വിജയവും ട്രോട്ടിന്റെ കീഴിൽ വന്നു. ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിൽ ഇംഗ്ലണ്ട്, പാകിസ്ഥാൻ, ശ്രീലങ്ക എന്നിവയ്‌ക്കെതിരായ അട്ടിമറി വിജയങ്ങളും അഫ്ഗാൻ നേടിയിരുന്നു.