ഇംഗ്ലണ്ടിന്റെ ചെറിയ ലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയയ്ക്ക് വിക്കറ്റുകള്‍ അടിക്കടി നഷ്ടമായെങ്കിലും ആദ്യാവസാനം ബാറ്റ് ചെയ്ത് ട്രാവിസ് ഹെഡ് ടീമിന്റെ വിജയം ഉറപ്പാക്കുകയായിരുന്നു. 197 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്ട്രേലിയയ്ക്ക് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമാവുകയായിരുന്നു. ഒരു കൂട്ടുകെട്ട് ഉയര്‍ന്ന് വരുന്ന സമയത്ത് ഇംഗ്ലണ്ട് ബൗളര്‍മാര്‍ വിക്കറ്റുമായി കൂട്ടുകെട്ട് തകര്‍ക്കുകയായിരുന്നു. എന്നാല്‍ പതറാതെ പിടിച്ച് നിന്ന ട്രാവിസ് ഹെഡ് മാര്‍ക്ക് വുഡിനു വിക്കറ്റ് നല്‍കി മടങ്ങുമ്പോള്‍ ഇംഗ്ലണ്ട് വിജയത്തിനു 17 റണ്‍സ് അകലെയായിരുന്നു. 96 റണ്‍സാണ് ട്രാവിസ് ഹെഡ് നേടിയത്.
ഹെഡ് പുറത്തായ ശേഷം ഒരു വിക്കറ്റ് കൂടി ഓസ്ട്രേലിയയ്ക്ക് നഷ്ടമായെങ്കിലും ഓവറുകള്‍ ധാരാളമുണ്ടായിരുന്നതിനാല്‍ ടിം പെയിന്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു. പെയിന്‍ 25 റണ്‍സാണ് പുറത്താകാതെ നേടിയത്. 37 ഓവറിലാണ് ഓസ്ട്രേലിയ 7 വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കിയത്. ഏകദിന പരമ്പരയിലെ ആദ്യം ജയമാണ് ഇന്ന് ഓസ്ട്രേലിയ സ്വന്തമാക്കിയത്. മൂന്ന് വിക്കറ്റ് നേടിയ ആദില്‍ റഷീദ് ആണ് ഇംഗ്ലണ്ട് ബൗളര്‍മാരില്‍ തിളങ്ങിയത്.
നേരത്തെ 8/5 എന്ന നിലയില്‍ തകര്‍ന്ന ഇംഗ്ലണ്ടിനെ ക്രിസ് വോക്സിന്റെ ഇന്നിംഗ്സ് ആണ് 196 റണ്‍സിലേക്ക് എത്തിച്ചത്. 78 റണ്‍സാണ് ക്രിസ് വോക്സ് നേടിയത്. ഓസ്ട്രേലിയയ്ക്കായി പാറ്റ് കമ്മിന്‍സ് നാലും ഹാസല്‍വുഡ്, ടൈ എന്നിവര്‍ മൂന്ന് വീതം വിക്കറ്റും നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial