ലങ്ക പ്രീമിയര്‍ ലീഗിലെ അവസരം ഏഷ്യ കപ്പിൽ സഹായിക്കുമെന്ന് പ്രതീക്ഷ – തൗഹിദ് ഹൃദോയ്

Sports Correspondent

ലങ്ക പ്രീമിയര്‍ ലീഗിലെ അവസരം തനിക്ക് ഏഷ്യ കപ്പിന് സഹായകരമാകുമെന്ന് കരുതുന്നതായി പറഞ്ഞ് ബംഗ്ലാദേശ് യുവ ബാറ്റര്‍ തൗഹിദ് ഹൃദോയ്. തന്റെ ആദ്യമായുള്ള ഫ്രാഞ്ചൈസി അധിഷ്ഠിത വിദേശ ലീഗിൽ കളിക്കുന്ന തൗഹിദ് ജാഫ്ന കിംഗ്സിന് ആയി ആണ് ഇറങ്ങുന്നത്.

6 ഇന്നിംഗ്സിൽ നിന്ന് 155 റൺസ് നേടിയ താരം ആദ്യ മത്സരത്തിൽ തന്നെ 39 പന്തിൽ 54 റൺസ് നേടി ജാഫ്നയെ കൊളംബോ സ്ട്രൈക്കേഴ്സിനെതിരെ വിജത്തിലേക്ക് നയിച്ചിരുന്നു. എന്നാൽ ടൂര്‍ണ്ണമെന്റ് മുഴുവന്‍ പൂര്‍ത്തിയാക്കാതെ തൗഹിദ് നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

ഫ്രാഞ്ചൈസി താരത്തോട് മുഴുവന്‍ ടൂര്‍ണ്ണമെന്റിലും കളിക്കുവാന്‍ ആവശ്യപ്പെട്ടുവെങ്കിലും ആദ്യം നിശ്ചയിച്ച പ്രകാരം തന്നെ യുവ ബാറ്റര്‍ മടങ്ങി.