തീരുമാനം കടുത്തത്, കരുണ്‍ നായരെ പുറത്താക്കിയതിനെക്കുറിച്ച് ബദ്രീനാഥ്

Sports Correspondent

വിന്‍ഡീസിനെതിരെയുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് കരുണ്‍ നായരെ പുറത്താക്കിയ തീരൂമാനം കടുത്തതെന്ന് അഭിപ്രായപ്പെട്ട് സുബ്രമണ്യം ബദ്രീനാഥ്. ട്വിറ്ററിലൂടെയാണ് വിഷയത്തിലുള്ള തന്റെ അഭിപ്രായം ബദ്രീനാഥ് പുറത്ത് വിട്ടത്. ടീമിലേക്ക് യുവ താരങ്ങളെ എടുത്തപ്പോളും ഇംഗ്ലണ്ടില്‍ ഒരു മത്സരത്തില്‍ പോലും അവസരം ലഭിയ്ക്കാതെയാണ് കരുണ്‍ നായര്‍ പുറത്തേക്ക് പോകുന്നത്. ഇംഗ്ലണ്ടിലെ പരാജയം മുരളി വിജയയെയും ശിഖര്‍ ധവാനെയും പുറത്തിരുത്തുവാന്‍ സെലക്ടര്‍മാരെ പ്രേരിപ്പിച്ചിട്ടുണ്ടെങ്കിലും ഒരു അവസരം പോലും ലഭിയ്ക്കാതെ പുറത്തേക്ക് പോകുന്നത് വേദനാജനകമാണെന്ന് ബദ്രീനാഥ് അഭിപ്രായപ്പെട്ടു.

ഇന്ത്യയ്ക്കായി വീരേന്ദര്‍ സേവാഗിനു ശേഷം ട്രിപ്പിള്‍ ശതകം നേടിയ താരമാണ് കരുണ്‍ നായര്‍. ടീമിലേക്ക് തിരഞ്ഞെടുക്കുകയുംഅവസരം ലഭിയ്ക്കാതെ ബെഞ്ചിലിരിക്കുകയും ഒടുവില്‍ പുറത്തേക്ക് പോകുന്നത് മൂലം ഒട്ടനവധി ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണ്ണമെന്റുകളും താരത്തിനു നഷ്ടമായിട്ടുണ്ട്.