ഖവാജയുടെ ടെസ്റ്റ് ടീമിലേക്കുള്ള മടക്കം പ്രയാസകരം – പോണ്ടിംഗ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

കേന്ദ്ര കരാര്‍ നഷ്ടമായ ഓസ്ട്രേലിയന്‍ താരം ഉസ്മാന്‍ ഖവാജ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തുക ഏറ്റവും ദുഷ്കരമായ കാര്യമായിരിക്കുമെന്ന് പറഞ്ഞ് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ ഉസ്മാന്‍ ഖവാജ. ആഷസ് 2019 പരമ്പരയ്ക്കിടെയാണ് താരത്തിന്റെ ടീമിലെ സ്ഥാനം നഷ്ടമായത്. പിന്നീട് പാക്കിസ്ഥാന്‍, ന്യൂസിലാണ്ട് പരമ്പരകളിലും താരത്തിന് ടീമില്‍ ഇടം ലഭിച്ചില്ല.

സ്റ്റീവ് സ്മിത്തിന്റെ കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ട് ആയി ടീമിലെത്തിയ മാര്‍നസ് ലാബൂഷാനെയുടെ പ്രകടനം ആണ് ഖവാജയുടെ സ്ഥാനം തുലാസ്സിലാക്കിയത്. സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ ലാബൂഷാനെ ടീമിലെ തന്റെ സ്ഥാനം സ്ഥിരപ്പെടുത്തുകയായിരുന്നു. താന്‍ ഖവാജയുമായി അടുത്ത് സംസാരിക്കുന്നയാളാണെന്ന് പറഞ്ഞ പോയിന്റ് താരത്തിന് ടീമിലേക്ക് തിരിച്ചു വരവ് ഏറെക്കുറെ അസാധ്യമാണെന്ന് പോണ്ടിംഗ് പറഞ്ഞു.

തനിക്ക് ഖവാജയുടെ അവസ്ഥയില്‍ സങ്കടമുണ്ട്, മികച്ച താരമാണെങ്കിലും ഓസ്ട്രേലിയയ്ക്ക് വേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുവാന്‍ അദ്ദേഹത്തിനായിട്ടില്ല. വാര്‍ണറും സ്മിത്തും ടീമിലേക്ക് മടങ്ങിയെത്തിയതും ലാബൂഷാനെയുടെ ഫോമുമെല്ലാം താരത്തിന് കാര്യങ്ങള്‍ കടുപ്പമാക്കുന്നുവന്നും പോണ്ടിംഗ് പറഞ്ഞു.