അശ്വിനെയും പുജാരയെയും പുറത്താക്കി ടോഡ് മര്‍ഫി

Sports Correspondent

ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് പുരോഗമിക്കുമ്പോള്‍ ഇന്ത്യയ്ക്ക് ഇന്ന് 2 വിക്കറ്റ് നഷ്ടം. രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ ഇന്ത്യ 151/3 എന്ന നിലയിലാണ്. രോഹിത് ശര്‍മ്മ 85 റൺസും വിരാട് കോഹ്‍ലി 12 റൺസും നേടി നിൽക്കുമ്പോള്‍ ഇന്ന് രവിചന്ദ്രന്‍ അശ്വിന്‍(23), ചേതേശ്വര്‍ പുജാര(7) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

ഇരുവരെയും ടോഡ് മര്‍ഫി ആണ് പുറത്താക്കിയത്. ഓസ്ട്രേലിയയുടെ സ്കോറിന് 26 റൺസ് പിന്നിലാണ് ഇന്ത്യ ഇപ്പോള്‍.