വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പര സ്വന്തമാക്കി ന്യൂസിലാണ്ട്. 243 റണ്‍സ് വിജയലക്ഷ്യം തേടി ഇറങ്ങിയ വെസ്റ്റിന്‍ഡീസിനു ആദ്യ ഓവറില്‍ നേരിട്ട ഇരട്ട പ്രഹരത്തില്‍ നിന്ന് കരകയറാനാകാതെ പോയപ്പോള്‍ ടീം 124 ഓവറില്‍ ഓള്‍ഔട്ട് ആയി. 46 റണ്‍സ് നേടിയ ആന്‍ഡ്രേ ഫ്ലെച്ചര്‍ മാത്രമാണ് വെസ്റ്റിന്‍ഡീസ് നിരയില്‍ പൊരുതി നോക്കിയത്. ആദ്യ പന്തില്‍ വാള്‍ട്ടണെയും ഓവറിന്റെ അഞ്ചാം പന്തില്‍ ക്രിസ് ഗെയിലിനെയും പുറത്താക്കി ടിം സൗത്തി സ്വപ്നതുല്യമായ തുടക്കമാണ് ന്യൂസിലാണ്ടിനു നല്‍കിയത്. മത്സരത്തില്‍ സൗത്തി മൂന്നും ട്രെന്റ് ബൗള്‍ട്ട് ഇഷ് സോധി എന്നിവര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
16.3 ഓവറില്‍ ഓള്‍ഔട്ട് ആയതോടെ 119 റണ്‍സ് ജയമാണ് ന്യൂസിലാണ്ട് സ്വന്തമാക്കിയത്. ന്യൂസിലാണ്ട് പര്യടനത്തിനെത്തിയ വെസ്റ്റിന്‍ഡീസിനു മൂന്ന് ഫോര്‍മാറ്റുകളിലുമായി ഒരു ജയം പോലും സ്വന്തമാക്കാനായില്ല. കോളിന്‍ മണ്‍റോയാണ് കളിയിലെ താരവും പരമ്പരയിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടത്.
നേരത്തെ കോളിന്‍ മണ്‍റോ(104), മാര്‍ട്ടിന്‍ ഗുപ്ടില്‍(63) എന്നിവരുടെ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 243/5 എന്ന നിലയില്‍ തങ്ങളുടെ ഇന്നിംഗ്സ് അവസാനിപ്പിക്കുകയായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial














