തിലക് വർമ്മയുടെ മാച്ച് വിന്നിംഗ് ഇന്നിംഗ്സിനെ പ്രശംസിച്ച് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഈ ഇന്നിംഗ്സ് മുഴുവൻ ടീമിനും ഒരു പാഠമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യയുടെ വിജയത്തിൽ ഇന്നലെ തിലക് നിർണായക പങ്ക് വഹിച്ചിരുന്നു. 55 പന്തിൽ നിന്ന് 72 റൺസ് നേടി അദ്ദേഹം പുറത്താകാതെ നിന്നു.
ചെയ്സിൽ ഉത്തരവാദിത്തം ഏറ്റെടുത്തതിന് സൂര്യകുമാർ യുവ ബാറ്റ്‌സ്മാനെ പ്രശംസിച്ചു, എല്ലാവർക്കും ഇത് കണ്ട് പഠിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നു എന്ന് സൂര്യ പറഞ്ഞു.
“തിലക് ബാറ്റ് ചെയ്ത രീതിയിൽ വളരെ സന്തോഷമുണ്ട്, എല്ലാവർക്കും പഠിക്കാനുള്ള ആ ഇന്നിങ്സിൽ ഉണ്ട്. ആരെങ്കിലും ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് കാണുന്നത് നല്ലതാണ്,” സൂര്യകുമാർ പറഞ്ഞു.
ബാറ്റു കൊണ്ട് സംഭാവന ചെയ്ത രവി ബിഷ്ണോയിയെയും സൂര്യ കുമാർ പ്രശംസിച്ചു. “രവി ബിഷ്‌ണോയി നെറ്റ്‌സിൽ കഠിനാധ്വാനം ചെയ്യുന്നു; ബാറ്റ് ഉപയോഗിച്ച് സംഭാവന നൽകാൻ അദ്ദേഹം ആഗ്രഹിക്കുന്നു. ഇന്ന് രാത്രി അദ്ദേഹം അത് ചെയ്തു. അർഷ്ദീപും നന്നായി ബാറ്റ് ചെയ്തു,” സൂര്യ കൂട്ടിച്ചേർത്തു.