“തിലക് വർമ്മയെ ടീമിൽ എടുത്തത് ധീരമായ തീരുമാനം”

Newsroom

2023ലെ ഏഷ്യാ കപ്പിനായി തിലക് വർമ്മയെ ഇന്ത്യ തിരഞ്ഞെടുത്തത് ധീരമായ തീരുമാനം ആണെന്ന് മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ടോം മൂഡി. ഇതുവരെ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചിട്ടില്ലെങ്കിലും അടുത്തിടെ ടി20യിൽ അരങ്ങേറ്റത്തിൽ നടത്തിയ പ്രകടനം ആണ് തിലക് വർമ്മക്ക് ഏകദിനത്തിൽ അവസരം നൽകിയത്.

തിലക് വർമ്മ 23 08 22 00 32 31 576

“ഇതൊരു മികച്ച സെലക്ഷനാണെന്ന് ഞാൻ കരുതുന്നു. ഞാൻ അതിനെ ധീരമായ തീരുമാനം എന്ന് വിളിക്കും, അതേ ശ്വാസത്തിൽ ഞാൻ അതിനെ സ്മാർട് എന്നും വിളിക്കും.” മൂഡി പറഞ്ഞു.

“തിലക് വർമ്മ വ്യക്തമായും ഉയർന്നുവരുന്ന ഒരു കളിക്കാരനാണ്,അദ്ദേഹത്തിന് വൈദഗ്ദ്ധ്യം മാത്രമല്ല, മികച്ച പക്വതയും ഉണ്ട്, അവൻ അത് സ്ഥിരമായി പ്രകടിപ്പിക്കുന്നു. ടോപ്പ് ഓർഡറിലെ ഇടംകൈയ്യൻ ബാറ്റർ ടീമിന് അത്യാവശ്യമാണ്. പ്രത്യേകിച്ച് സ്പിന്നിനെതിരെ ഒരു ബാലൻസ് ഉണ്ടാക്കാൻ തിലകിന്റെ സാന്നിദ്ധ്യം സഹായിക്കും.” മൂഡി പറഞ്ഞു.

വെസ്റ്റ് ഇൻഡീസിനെതിരായ ടി20 ഐ പരമ്പരയിൽ വർമ്മ അഞ്ച് മത്സരങ്ങളിൽ നിന്ന് 173 റൺസ് നേടി പരമ്പരയിലെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി മാറിയിരുന്നു.