സയ്യിദ് മുഷ്താഖ് അലി ട്രോഫി ഓപ്പണറിൽ മേഘാലയയ്‌ക്കെതിരെ 67 പന്തിൽ 151 റൺസ് അടിച്ചുകൂട്ടി ഹൈദരാബാദ് ക്യാപ്റ്റൻ തിലക് വർമ്മ റെക്കോർഡ് കുറിച്ചു. തുടർച്ചയായ മൂന്നാം ടി20യിൽ ആണ് തിലക് സെഞ്ച്വറി നേടുന്നത്. നേരത്തെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ തുടർച്ചയായ 2 സെഞ്ച്വറികൾ നേടിയിരുന്നു.

ശ്രേയസ് അയ്യരുടെ 147 റൺസ് മറികടന്ന് ടി20 ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരത്തിൻ്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറും തിലക് വർമ്മ തന്റെ പേരിലാക്കി. 14 ഫോറുകളും 10 സിക്‌സറുകളും സഹിതം ആയിരുന്നു തിലക് വർമ്മയുടെ ഇന്നിങ്സ്.