ഏഷ്യാ കപ്പ് 2023 ടീമിൽ തിലക് വർമ്മയെ ഉൾപ്പെടുത്തിയത് ഒരു നല്ല തന്ത്രമാണെന്ന് ഓസ്‌ട്രേലിയൻ ബാറ്റർ മാത്യു ഹെയ്‌ഡൻ. ഇത് സൂര്യകുമാർ യാദവിനെപ്പോലുള്ള ബാറ്റർമാരെ സമ്മർദ്ദത്തിലാക്കുകയും അവരെ മികച്ച പ്രകടനം നടത്താൻ നിർബന്ധിതർ ആക്കുമെന്നും ഹെയ്ഡൻ പറഞ്ഞു.
“ഞങ്ങൾ തിലക് വർമ്മയുടെ ക്ലാസ് കണ്ടു. ഈ ലോകകപ്പ് മാത്രമല്ല, അടുത്ത ലോകകപ്പിലും ഉണ്ടാകാൻ പോകുന്ന താരമാണ് അവൻ ഞാൻ കരുതുന്നു,” ഹെയ്ഡൻ പറഞ്ഞു.
“ഇന്ത്യയുടെ ഏറ്റവും മികച്ച കാര്യം അത് ശരിക്കും അവരുടെ ആദ്യ മൂന്ന് സ്ഥാനങ്ങളിലെ കോമ്പിനേഷനാണ്. യഥാർത്ഥത്തിൽ ഓസ്‌ട്രേലിയയെപ്പോലെ ഇന്ത്യയുടെയും മുൻ ശരിക്കും ശക്തമാണ്. എന്നാൽ അത് കഴിഞ്ഞ് മധ്യനിരയിൽ എത്തുമ്പോൾ അവിടെ പരിഹരിക്കാൻ ചില പ്രശ്നങ്ങൾ ഉണ്ട്” ഓസ്ട്രേലിയൻ ഇതിഹാസം തുടർന്നു.
“തിലക് വർമ്മയെപ്പോലുള്ള പ്രതിഭാധനരായ യുവതാരങ്ങളെക്കൊണ്ട് ആ പ്രശ്നം പരിഹരിക്കാൻ അവർക്ക് കഴിയുമെങ്കിൽ അത് നല്ലതാണ്, തിലക് വർമ്മ സൂര്യകുമാർ യാദവിനെപ്പോലുള്ള ഒരാളുടെ മേൽ സമ്മർദ്ദം ചെലുത്താനും സഹായിക്കും. അതൊരു നല്ല തന്ത്രമാണെന്ന് ഞാൻ കരുതുന്നു. അതിനാൽ ഇത് മോശമായ നീക്കമല്ല. അത് മികച്ചതാണെന്ന് ഞാൻ കരുതുന്നു.” ഹെയ്ഡൻ പറഞ്ഞു