പരമ്പര അവസാനിച്ചിട്ടില്ല, പരിഭ്രാന്തരാകാതിരിക്കുകയാണ് പ്രധാനം – ജോ റൂട്ട്

Sports Correspondent

ലോര്‍ഡ്സിൽ അവസാന ദിവസത്തെ കടമ്പ കടക്കുവാന്‍ ജോ റൂട്ടിനും സംഘത്തിനും സാധിക്കാത്തതിൽ ടീമിന് ഏറെ നിരാശയുണ്ടെന്ന് പറഞ്ഞ് ജോ റൂട്ട്. എന്നാൽ ഇനിയും ഏറെ ക്രിക്കറ്റ് കളിക്കാനുണ്ടെന്നും പരമ്പര അവസാനിച്ചിട്ടില്ലെന്നതും ഓര്‍ക്കണമെന്ന് ജോ റൂട്ട് കൂട്ടിചേര്‍ത്തു.

Rootbumrah

വിജയം സ്വന്തമാക്കാനാകുമെന്ന അതിശക്തമായ സാഹചര്യത്തിൽ നിന്നാണ് ഇംഗ്ലണ്ട് തോല്‍വിയിലേക്ക് വീണതെന്നും ഷമിയുടെയും ബുംറയുടെയും കൂട്ടുകെട്ടാണ് കളി മാറ്റിയതെന്നും റൂട്ട് സൂചിപ്പിച്ചു.

പരിഭ്രാന്തരാകാതെ ഇരിക്കുകയാണ് പ്രധാനം എന്നും ജോ റൂട്ട് വ്യക്തമാക്കി. അഞ്ച് മത്സരങ്ങളുടെ പരമ്പര കളിച്ച് നല്ല പരിചയമുള്ള ടീമാണ് ഇംഗ്ലണ്ടെന്നും ശക്തമായ തിരിച്ചുവരവ് നടത്തുവാന്‍ ടീമിനാകുമെന്നും ഇംഗ്ലണ്ട് നായകന്‍ വ്യക്തമാക്കി.