ട്വിറ്ററിൽ സങ്കടം പറയുന്നത് അവസാനിപ്പിച്ച്, തന്റെ പ്രകടനത്തിൽ തെവാത്തിയ ശ്രദ്ധ കേന്ദ്രീകരിക്കണം – ഗ്രെയിം സ്മിത്ത്

Sports Correspondent

ഐപിഎലില്‍ മികച്ച പ്രകടനം ആണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ രാഹൽ തെവാത്തിയ പുറത്തെടുത്തതെങ്കിലും താരത്തെ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടി20യിൽ പരിഗണിച്ചിരുന്നില്ല. എന്നാൽ അയര്‍ലണ്ടിനെതിരെയുള്ള ടീം പ്രഖ്യാപനത്തിലും താരത്തെ അവഗണിച്ചപ്പോള്‍ തന്നെ അവഗണിച്ചതിൽ വേദനയുണ്ടെന്ന് രാഹുല്‍ തെവാത്തിയ ട്വിറ്ററിൽ കുറിച്ചിരുന്നു.

താരം ഇത്തരത്തിൽ ട്വിറ്ററിൽ വിഷമം പറഞ്ഞിരിക്കാതെ പ്രകടനം മെച്ചപ്പെടുത്തി ആര്‍ക്കും തന്നെ അവഗണിക്കുവാന്‍ പറ്റാത്ത സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടുവരണമെന്ന ഉപദേശം ആണ് ഗ്രെയിം സ്മിത്ത് താരത്തിന് നൽകുന്നത്.

ഇന്ത്യയിൽ ടീമിലിടം കിട്ടുക ഏറെ പ്രയാസമാണ്, അത്രയധികം പ്രതിഭകളാണ് ഇന്ത്യയിലുള്ളതെന്നും ഓസ്ട്രേലിയന്‍ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്താകും രോഹിത് ശര്‍മ്മയും രാഹുല്‍ ദ്രാവിഡും ടീം സെലക്ഷന്‍ നടത്തിയതെന്നാണ് താന്‍ കരുതുന്നതെന്നും ഗ്രെയിം സ്മിത്ത് വ്യക്തമാക്കി.