Klrahul

കെ എൽ രാഹുലിന്റെ ശസ്ത്രക്രിയ വിജയകരം

കെ എൽ രാഹുലിന്റെ ശസ്ത്രക്രിയ വിജയകരം. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ ഐപിഎൽ മത്സരത്തിനിടെ തുടയ്‌ക്ക് പരിക്കേറ്റ താരത്തിന് ഇന്നലെ ആയിരുന്നു ശസ്ത്രക്രിയ നടന്നത്‌. ശസ്ത്രക്രിയ വിജയകരമായിരുന്നു എന്ന് കെഎൽ രാഹുൽ സ്ഥിരീകരിച്ചു.

ലഖ്‌നൗവിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ ബൗണ്ടറി തടയാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു താരത്തിന് പരിക്കേറ്റത്. കെഎൽ രാഹുൽ ഐപിഎല്ലിന്റെ ശേഷിക്കുന്ന മത്സരങ്ങളിൽ കളിക്കില്ല എന്ന് ഉറപ്പായിരുന്നു. ജൂണിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും രാഹുലിന് നഷ്ടമാകും. ലോകകപ്പിനു മുന്നെ പൂർണ്ണ ഫിറ്റ്നസിൽ എത്തുക ആകും താരത്തിന്റെ ലക്ഷ്യം.

Exit mobile version