മെൽബൺ, സിഡ്‌നി ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിൽ തനുഷ് കോട്ടിയനെ ഉൾപ്പെടുത്തി

Newsroom

ഓസ്‌ട്രേലിയയിൽ നടക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ അവസാന രണ്ട് മത്സരങ്ങൾക്കുള്ള ടീമിലേക്ക് തനുഷ് കൊടിയനെ ഉൾപ്പെടുത്തി. മുംബൈ ഓൾറൗണ്ടർ തനുഷ് കൊട്ടിയൻ ആദ്യമായാണ് ഇന്ത്യൻ ടീമിലേക്ക് എത്തുന്നത്. വിജയ് ഹസാരെ ട്രോഫിയിൽ കളിക്കുകയായിരുന്ന 26കാരൻ അടുത്തിടെ വിരമിക്കൽ പ്രഖ്യാപിച്ച ആർ അശ്വിന് പകരക്കാരനായാണ് മെൽബണിൽ ഇന്ത്യൻ ടീമിലെത്തുന്നത്.

1000769269

രവീന്ദ്ര ജഡേജയ്ക്കും വാഷിംഗ്ടൺ സുന്ദറിനും ഒപ്പം ഇന്ത്യയുടെ സ്പിൻ-ബൗളിംഗ് ശക്തിപ്പെടുത്തുന്നതിനായി ഓഫ് സ്പിന്നർക്ക് ആകും. 101 വിക്കറ്റുകളും 1525 റൺസും ഉൾപ്പെടെ ശ്രദ്ധേയമായ ഫസ്റ്റ് ക്ലാസ് റെക്കോർഡുള്ള കോട്ടയൻ സ്പിൻ ഡിപ്പാർട്ട്മെൻ്റിന് വിലപ്പെട്ട ബാക്കപ്പ് നൽകുമെന്ന് പ്രതീക്ഷിക്കുന്നു.