രണ്ടാം സെഷനിലും മികവ് പുലർത്തി ബംഗ്ലാദേശ്, തമീമിന് സെഞ്ച്വറി നഷ്ടം

20210421 150108
- Advertisement -

ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റ് ചായക്ക് പിരിയുമ്പോൾ ബംഗ്ലാദേശ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ200 റൺസ് എന്ന സ്കോറിൽ നിൽക്കുന്നു. രണ്ടാം സെഷനിൽ തമീമിന്റെ വിക്കറ്റാണ് ബംഗ്ലാദേശിന് നഷ്ടമായത്. ഇന്ന് രാവിലെ ഓപ്പണർ സൈഫ് ഹസനെ റൺസ് എടുക്കും മുമ്പെ നഷ്ടമായി എങ്കിലും ബംഗ്ലാദേശ് പതറാതെ ബാറ്റു ചെയ്യുന്നതാണ് കണ്ടത്. 101 പന്തിൽ 90 റൺസ് എടുത്താണ് തമീം പുറത്തായത്. 15 ബൗണ്ടറികൾ അടങ്ങിയതാണ് ഇക്ബാലിന്റെ ഇന്നിങ്സ്.

81 റൺസുമായി ഷാന്റോ ആണ് ഇപ്പോൾ ബംഗ്ലാദേശ് ഇന്നിങ്സിനെ നയിക്കുന്നത്. 21 റൺസുമായി ക്യാപ്റ്റൻ മൊമിനുളും ക്രീസിൽ ഉണ്ട്. വിശ്വ ഫെർണാണ്ടൊ ആണ് ശ്രീലങ്കയ്ക്ക് വേണ്ടി രണ്ട് വിക്കറ്റും വീഴ്ത്തിയത്.

Advertisement