ടി20 മാത്രമെ ക്രിക്കറ്റിൽ ഇനി മുന്നോട്ടേക്ക് ഉള്ള പാത എന്നത് ശരിയല്ല എന്ന് മുൻ ഇന്ത്യൻ ഓപ്പണർ സെവാഗ്. ടി20 മാത്രമാണ് മുന്നോട്ടുള്ള വഴി എന്നതിൽ എനിക്ക് യോജിപ്പില്ല. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും ഏകദിന ലോകകപ്പും സംഘടിപ്പിക്കുന്നത് വെറുതെയല്ല. രാജ്യങ്ങൾ ടെസ്റ്റും ഏകദിനവും കളിക്കുമെന്ന് ഐസിസി ഉറപ്പാക്കുന്നതിനാൽ ടെസ്റ്റ് ക്രിക്കറ്റും ഏകദിന ക്രിക്കറ്റും എന്നും നിലനിൽക്കും. സെവാഗ് പറഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റും ഏകദിനവും ക്രിക്കറ്റിന്റെ പ്രധാന ഭാഗമാണ് എന്നും സെവാഗ് പറഞ്ഞു. എന്നാൽ ടി20 ലീഗുകളിൽ ലഭിക്കുന്ന പണം താരങ്ങൾക്ക് ഏറെ സഹായകരം ആകുന്നു എന്നും സെവാഗ് പറയുന്നു.
ക്രിക്കറ്റ് കളിക്കാനുള്ള ഏറ്റവും നല്ല സമയമാണിതെന്ന് ഞാൻ കരുതുന്നു. കാരണം നിങ്ങൾ നിങ്ങളുടെ രാജ്യത്തിനായി കളിക്കുന്നില്ലെങ്കിലും ടി20 ലീഗുകൾ കളിക്കുകയാണെങ്കിൽപ്പോലും, സാമ്പത്തികമായി നിങ്ങൾ സുരക്ഷിതരാണ്,” അദ്ദേഹം പറഞ്ഞു.