ഓസ്‌ട്രേലിയക്കെതിരെയുള്ള ടി20 മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ

- Advertisement -

ഓസ്ട്രേലിയക്കെതിരെ ബ്രിസ്ബണിൽ നടക്കുന്ന ആദ്യ ടി20 മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ. 12 അംഗ സംഘത്തെയാണ് ഇന്ത്യ പ്രഖ്യാപിച്ചത്. റിഷഭ് പന്ത് ആവും വിക്കറ്റ് കീപ്പറായി ടീമിൽ കളിക്കുക. അതെ സമയം ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പറായ കാർത്തിക് സ്പെഷ്യലിസ്റ് ബാറ്റ്സ്മാൻ എന്ന നിലയിൽ ടീമിൽ ഇടം നേടിയിട്ടുണ്ട്.

വിൻഡീസിനെതിരെ കളിക്കാതിരുന്ന വിരാട് കോഹ്‌ലി ക്യാപ്റ്റൻ സ്ഥാനത്ത് തിരിച്ചെത്തിയിട്ടുണ്ട്. രോഹിത് ശർമയാണ് വൈസ് ക്യാപ്റ്റൻ. നാളെയാണ് ഓസ്ട്രലിയക്കെതിരായ ആദ്യ ടി20 മത്സരം.

ഇന്ത്യൻ ടീം: വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, ശിഖർ ധവാൻ, കെ.എൽ രാഹുൽ. റിഷഭ് പന്ത്, ദിനേശ് കാർത്തിക്, ക്രൂണാൽ പാണ്ട്യ, കുൽദീപ് യാദവ്, ബുവനേശ്വർ കുമാർ, ബുംറ, ഖലീൽ അഹമ്മദ്, ചഹാൽ

Advertisement