ഇനി ടി20യിലേക്ക് തിരികെ വന്നേക്കില്ല എന്ന് തമീം ഇഖ്ബാൽ

20220127 174438

ഒടുവിൽ തമീം ഇഖ്ബാൽ ടി20യിൽ നിന്ന് വിരമിക്കുമോ എന്ന ഊഹാപോഹങ്ങൾക്ക് വിരാമമായി. താൻ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നില്ല എന്നും തൽക്കാലം മാറി നിൽക്കുക ആണെന്നും ബംഗ്ലാദേശ് ദേശീയ ഏകദിന ടീം ക്യാപ്റ്റൻ തമീം ഇഖ്ബാൽ പറഞ്ഞു. അടുത്ത 6 മാസത്തെ അന്താരാഷ്ട്ര ടി20യിൽ കളിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത ആറ് മാസത്തേക്ക് രാജ്യാന്തര ട്വന്റി20യെ കുറിച്ച് ആലോചിക്കുന്നില്ലെന്നു തമീം പറഞ്ഞു. എല്ലാവരോടും സംസാരിച്ചാണ് ഞാൻ ഈ നിഗമനത്തിലെത്തിയത്. ഈ സമയത്ത് ഞാൻ ഏകദിനത്തിലും ടെസ്റ്റിലും ശ്രദ്ധ കേന്ദ്രീകരിക്കും. ആറ് മാസത്തിന് ശേഷം ടീമിലേക്ക് തിരിച്ചുവരുന്നത് ആവശ്യമാണെന്ന് തോന്നിയാൽ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. നന്നായി കളിക്കുന്നവർ ഉണ്ട് എന്ന് കണ്ടാൽ പിന്നെ ഈ ഫോർമാറ്റിലേക്ക് തിരിച്ചു വരില്ല എന്നും അദ്ദേഹം പറഞ്ഞു.

Previous articleസെമിയിലും തടയാൻ ആളില്ല, കീയ്സിനെ തകർത്തെറിഞ്ഞു ആഷ് ബാർട്ടി ഫൈനലിൽ
Next articleഇഗയെ വീഴ്‌ത്തി ഡാനിയേൽ കോളിൻസ് കരിയറിലെ ആദ്യ ഗ്രാന്റ് ഫൈനലിൽ