ശ്രീലങ്കയ്‌ക്കെതിരായ തകർപ്പൻ പ്രകടനത്തിനു പിന്നാലെ വന്ന ടി20 റാങ്കഗിൽ ഇന്ത്യൻ ബാറ്റ്സ്മാർ ശ്രേയസ് അയ്യർ 27 സ്ഥാനങ്ങൾമെച്ചപ്പെടുത്തി. 45ആം സ്ഥാനത്തയായിരുന്ന ശ്രേയസ് ബാറ്റിംഗിൽ 18ആം സ്ഥാനത്തേക്ക് എത്തി. ശ്രീലങ്കയ്ക്ക് എതിരായ പരമ്പരയിൽ മൂന്ന് ഇന്നിങ്സിലും പുറത്താകാതിരുന്ന ശ്രേയസ് ആകെ 205 റൺസ് നേടിയിരുന്നു.
ശ്രീലങ്കയ്ക്ക് എതിരായ പരമ്പരയിൽ നിന്ന് വിട്ടു നിന്ന കോഹ്ലി ബാറ്റിംഗ് പട്ടികയിൽ ആദ്യ പത്തിൽ നിന്ന് പുറത്തായി. ഇപ്പോൾ കോഹ്ലി 15ആം സ്ഥാനത്താണ്.
ടി20 റാങ്കിംഗിൽ ബാറ്റ്സ്മാന്മാരിൽ ബാബർ അസം ആണ് ഒന്നാമത്. ഇന്ത്യയുടെ കെ എൽ രാഹുൽ പത്താമത് നിൽക്കുന്നു. രാഹുൽ മാത്രമാണ് ആദ്യ പത്തിൽ ഉള്ള ഏക ഇന്ത്യൻ ബാറ്റ്സ്മാൻ.