രണ്ടാം ടി20യിലും പാകിസ്താൻ ന്യൂസിലൻഡിനോട് തോറ്റു

Newsroom

രണ്ടാം ടി20യിലും ന്യൂസിലൻഡിന് വിജയം. പാകിസ്താനെ ഇന്ന് 21 റൺസിനാണ് ന്യൂസിലൻഡ് വിജയിച്ചത്. ഇന്ന് ന്യൂസിലൻഡ് ഉയർത്തിയ 195 എന്ന വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താൻ 19.3 ഓവറിൽ 173 റണ്ണിന് ഓളൗട്ടായി. പാകിസ്താനായി ബാബർ അസമും ഫഖർ സമാനും അർധ സെഞ്ച്വറി നേടി എങ്കിലും വിജയത്തിലേക്ക് എത്താൻ അവർക്ക് ആയില്ല.

പാകി 24 01 14 16 23 48 812

ഫഖർ സമാൻ 25 പന്തിൽ നിന്ന് 50 റൺസും ബാബർ അസം 43 പന്തിൽ നിന്ന് 66 റൺസും എടുത്തു. ബാബർ ആദ്യ ടി20യിലും അർധ സെഞ്ച്വറി നേടിയിരുന്നു. ന്യൂസിലൻഡിനായി ആദം മിൽനെ 4 വിക്കറ്റും സൗത്തി 2 വിക്കറ്റും നേടി.

ഇന്ന് പാകിസ്താൻ ടോസ് നേടി ന്യൂസിലൻഡിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു‌. ഫിൻ അലന്റെ മികച്ച ഇന്നിംഗ്സിന്റെ ബലത്തിൽ ന്യൂസിലൻഡ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 194 റൺസ് എടുത്തു. ഓപ്പണർ ഫിൻ അലൻ 41 പന്തിൽ നിന്ന് 74 റൺസ് എടുത്തു. 5 സിക്സും 7 ഫോറും അടങ്ങുന്നതായിരുന്നു അലന്റെ ഇന്നിങ്സ്.

ന്യൂസി 24 01 14 13 25 33 879

15 പന്തിൽ നിന്ന് 26 റൺസ് എടുത്ത് ക്യാപ്റ്റൻ വില്യംസണും നല്ല രീതിയിൽ കളിച്ചു. എന്നാൽ പരിക്ക് കാരണം വില്യംസണ് കളി പകുതിക്ക് നിർത്തേണ്ടി വന്നു. വില്യംസൺ ഇനി ഫീൽഡിനും ഇറങ്ങില്ല. അവാസാനം 13 പന്തിൽ 25 റൺസ് എടുത്ത സാന്റ്നറാണ് ന്യൂസിലൻഡിനെ 200ന് അടുത്തുള്ള സ്കോറിൽ എത്തിച്ചത്.

ന്യൂസിലൻഡ് 14 ഓവറിലേക്ക് 150 റൺസിൽ എത്തിയിരുന്നു. അവസാനം പാകിസ്താൻ മികച്ച ബൗളിംഗ് നടത്തിയാണ് ഈ സ്കോറിൽ ന്യൂസിലൻഡിനെ നിർത്തിയത്. പാകിസ്താനായി ഹാരിസ് റഹൂഫ് മൂന്ന് വിക്കറ്റും അബ്ബാസ് അഫ്രീദി 2 വിക്കറ്റും നേടി.