ടി20യ്ക്കായി ടെസ്റ്റ് ഒഴിവാക്കുന്നത് നല്ല പ്രവണതയല്ല

Sports Correspondent

പാക്കിസ്ഥാന്‍ വെസ്റ്റിന്‍ഡീസിനെതിരെ അഞ്ച് ടി20 മത്സരങ്ങളിലാണ് വരുന്ന പര്യടനത്തില്‍ കളിക്കാനിരിക്കുന്നത്. രണ്ട് ടെസ്റ്റ് മത്സരങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. നേരത്തെ മൂന്ന് ടെസ്റ്റ് മത്സരങ്ങളാണ് നിശ്ചയിച്ചതെങ്കിലും അതില്‍ ഒന്ന് ഒഴിവാക്കി രണ്ട് ടി20 മത്സരങ്ങള്‍ അധികം ചേര്‍ക്കുകയായിരുന്നു.

പാക്കിസ്ഥാന്റെ ഈ നീക്കത്തിനെതിരെ മുന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹക്ക് രംഗത്ത് എത്തിയിരിക്കുകയാണ്. ടെസ്റ്റ് ക്രിക്കറ്റിനെ ഒഴിവാക്കി ടി20 ക്രിക്കറ്റിന് പ്രാധാന്യം നല്‍കുന്നത് ശരിയായ പ്രവണതയല്ലെന്നാണ് പാക്കിസ്ഥാന്‍ നായകന്‍ പറഞ്ഞത്.

ആരാധകര്‍ക്ക് ഇഷ്ടം ടി20 ക്രിക്കറ്റാണെന്നും അത് തീര്‍ച്ചയായും പരമ്പരയിലുണ്ടാകേണ്ടതാണ് എന്നാല്‍ അതിനായി ടെസ്റ്റ് ക്രിക്കറ്റിനെ ബലി കഴിക്കുവാന്‍ പാടില്ലെന്ന് ഇന്‍സമാം വ്യക്തമാക്കി. ടി20 ലോകകപ്പ് വരുന്നതിനാലാണ് പാക്കിസ്ഥാന്‍ ബോര്‍ഡിന്റെ ഈ നീക്കമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.