Camerongreen

കാമറൺ ഗ്രീനിനെ “ചീറ്റ്” ചാന്റുകളുമായി വരവേറ്റ് ഓവലിലെ കാണികള്‍

ശുഭ്മന്‍ ഗില്ലിനെ പുറത്താക്കിയ വിവാദ ക്യാച്ചിന് ശേഷം കാമറൺ ഗ്രീനിനെതിരെ തിരിഞ്ഞ് ഓവലിലെ കാണികള്‍.ഗ്രീനിന്റെ ക്യാച്ച് ഇന്ത്യയുടെ ഓപ്പണിംഗ് കൂട്ടുകെട്ട് തകര്‍ത്തപ്പോള്‍ റീപ്ലേയിൽ പന്തിന്റെ ഒരു ഭാഗം ഗ്രൗണ്ടിൽ തട്ടുന്നതായാണ് കാണുന്നത്. എന്നാൽ അമ്പയര്‍മാര്‍ ബെനിഫിറ്റ് ഓഫ് ഡൗട്ട് ബാറ്റ്സ്മാന് നൽകാതെ ഔട്ട് വിധിച്ചപ്പോള്‍‍ ഓവലിലെ കാണികള്‍ ഇതിനെതിരെ തിരിയുകയായിരുന്നു.

ചീറ്റ് വിളികളുമായാണ് പിന്നീട് ഗ്രീന്‍ എപ്പോളെല്ലാം പന്തെറിയാന്‍ വന്നപ്പോളും ഓവലിലെ കാണികള്‍ വരവേറ്റത്. മത്സരം ഇന്ന് അവസാന സെഷനിലേക്ക് കടക്കുമ്പോള്‍ ഇന്ത്യ ഏഴ് വിക്കറ്റ് കൈവശമുള്ളപ്പോള്‍ 280 റൺസാണ് നേടേണ്ടത്. വിരാട് കോഹ്‍ലിയും അജിങ്ക്യ രഹാനെയുമാണ് ക്രീസിലുള്ളത്.

Exit mobile version