ഗില്ലെസ്പിയ്ക്ക് പകരം കോച്ചുമാരെ പ്രഖ്യാപിച്ച് സസ്സെക്സ്

സസ്സെക്സിന്റെ മുഖ്യ കോച്ച് പദവി ഒഴിയുന്ന ജേസണ്‍ ഗില്ലെസ്പിയ്ക്ക് പകരക്കാരെ പ്രഖ്യാപിച്ച് കൗണ്ടി. 2021 ആഭ്യന്തര സീസണിനായി രണ്ട് കോച്ചുമാരെയാണ് കൗണ്ടി പ്രഖ്യാപിച്ചിരിക്കുന്നത്. ഗില്ലെസ്പിയുടെ സഹ പരിശീലകരായി പ്രവര്‍ത്തിച്ചിരുന്ന ജെയിംസ് കിര്‍ട്‍ലി, ഇയാന്‍ സാലിസ്ബറി എന്നിവര്‍ക്കാണ് പുതിയ ചുമതല.

കിര്‍ട്ലി ടി20 ടീമിനെ പരിശീലിപ്പിക്കുമ്പോള്‍ സാലിസ്ബറിയ്ക്കാണ് കൗണ്ടി ചാമ്പ്യന്‍ഷിപ്പ്, ഏകദിന ടീമിന്റെ ചുമതല.