മുംബൈ ഇന്ത്യൻസിന്റെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ വിജയത്തിൽ സൂര്യകുമാർ യാദവ് നേടിയ അമ്പരപ്പിക്കുന്ന ഷോട്ട് ഏവരെയും ഞെട്ടിച്ചു. ഈ ഫൈൻ ലെഗിൽ പിറന്ന ഒരു മനോഹരമായ സിക്സ് ഉൾപ്പെടെ വെറും ഒമ്പത് പന്തിൽ നിന്ന് 27* റൺസ് നേടാൻ സൂര്യകുമാറിന് ഇന്നലെ ആയി.
41 പന്തിൽ നിന്ന് 62 റൺസുമായി മുംബൈയുടെ വിജയത്തിൽ നിർണായക പങ്കു വഹിച്ച റിക്കിൾട്ടൺ സൂര്യകുമാറിന്റെ ഷോട്ട് അത്ഭുതപ്പെടുത്തി എന്ന് പറഞ്ഞു.
“ക്വിന്റൺ ഡി കോക്കിനോട് സൂര്യകുമാർ ഒരു തമാശക്കാരനാണെന്ന് ഞാൻ പറഞ്ഞു. എനിക്ക് സ്വപ്നം കാണാൻ കഴിയുന്ന കാര്യങ്ങൾ മാത്രമാണിത്.” ഷോട്ടിനെ കുറിച്ച് റിക്കിൾട്ടൻ പറഞ്ഞു.
അശ്വനി കുമാറിന്റെ സ്വപ്നതുല്യമായ ഐപിഎൽ അരങ്ങേറ്റത്തിന്റെ (4/24) കരുത്തിൽ മുംബൈ, കെകെആറിനെ 116 റൺസിൽ ഒതുക്കിയിരുന്നു. 12.5 ഓവറിൽ അനായാസം മുംബൈ വിജയലക്ഷ്യം പിന്തുടർന്നു. ഈ വിജയത്തോടെ മുംബൈ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് ഉയർന്നു.