സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ടീം ഇന്ത്യ ടി20 ഐ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് കളിക്കാൻ ഒരുങ്ങുകയാണ്. ഹൈദരാബാദിൽ സർവീസസിനെതിരായ മത്സരത്തിൽ സൂര്യ മുംബൈ ടീമിനൊപ്പം ചേരും. കഴിഞ്ഞ മാസം നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ഐ പരമ്പരയ്ക്ക് ശേഷം അദ്ദേഹം ക്രിക്കറ്റിൽ നിന്ന് ചെറിയ ഇടവേള എടുത്തിരുന്നു.

വ്യക്തിപരമായ പ്രശ്‌നങ്ങൾ കാരണമാണ് സൂര്യകുമാറിന് മുൻ സയ്യിസ് മുഷ്താഖലി മത്സരങ്ങൾ നഷ്ടമായെന്ന് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ടൂർണമെൻ്റിൽ മുന്നേറ്റം ലക്ഷ്യമിടുന്ന മുംബൈയ്ക്ക് അദ്ദേഹത്തിൻ്റെ തിരിച്ചുവരവ് കരുത്തുപകരും. കേരളത്തിന് എതിരായ അവസാന മത്സരത്തിൽ മുംബൈ പരാജയപ്പെട്ടിരുന്നു.