ജോഹന്നാസ്ബർഗിലെ ന്യൂ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യയുടെ മൂന്നാമത്തെയും അവസാനത്തെയും ടി20 ഐയിൽ സൂര്യകുമാർ യാദവിന് പരിക്കേറ്റിരുന്നു. എന്നാൽ പരിക്കിൽ ആശങ്ക വേണ്ട എന്ന് സൂര്യകുമാർ പറഞ്ഞു. മൂന്നാം ഓവറിൽ ഫീൽഡിങ്ങിനിടെ ആയിരുന്നു സൂര്യകുമാറിന് പരിക്കേറ്റത്.
കുറച്ച് നേരം രവീന്ദ്ര ജഡേജ ക്യാപ്റ്റൻസി ചുമതലയുമേറ്റിരുന്നു. തന്റെ പരിക്ക് അത്ര ഗുരുതരമല്ലെന്ന് മത്സരശേഷം സൂര്യകുമാർ പറഞ്ഞു, ഡിസംബർ 17 ഞായറാഴ്ച ആരംഭിക്കുന്ന ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ഈ വാർത്ത ഇന്ത്യയ്ക്ക് ആശ്വാസം പകരും.
“ഞാൻ നല്ല നിലയിലാണ്, എനിക്ക് നടക്കാൻ കഴിയുന്നു, പരിക്ക് അത്ര ഗൗരവമുള്ളതല്ല,” മത്സരത്തിന് ശേഷമുള്ള അവതരണ ചടങ്ങിൽ സൂര്യകുമാർ പറഞ്ഞു.