മുള്ളൻപൂരിൽ നടന്ന രണ്ടാം ടി20 ഐ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് 51 റൺസിന് തോറ്റതിന് പിന്നാലെ ടീമിന്റെ പോരായ്മകൾ തുറന്നു സമ്മതിച്ച് ഇന്ത്യയുടെ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. കനത്ത തോൽവിയെക്കുറിച്ച് പ്രതികരിച്ച സൂര്യകുമാർ, 214 റൺസ് വിജയലക്ഷ്യം പിന്തുടരുമ്പോൾ താനും ശുഭ്മാൻ ഗില്ലും ഒരു സ്ഥിരതയുള്ള തുടക്കം നൽകുന്നതിൽ പരാജയപ്പെട്ടതിനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തു.
“ഞങ്ങൾ ആദ്യം ബൗൾ ചെയ്തു, ഒരുപക്ഷേ പിച്ചിനോട് വേഗത്തിൽ പൊരുത്തപ്പെടാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല,” മത്സരശേഷം അദ്ദേഹം പറഞ്ഞു. “ശുഭ്മാൻ ആദ്യ പന്തിൽ പുറത്തായി, ആ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുകയും കൂടുതൽ സമയം ബാറ്റ് ചെയ്യുകയും ചെയ്യേണ്ടതായിരുന്നു. എല്ലാ സമയത്തും അഭിഷേകിനെ ആശ്രയിക്കാൻ ഞങ്ങൾക്ക് കഴിയില്ല – ടോപ്പ് ഓർഡറിലുള്ള ഞങ്ങൾ കൂടുതൽ മികച്ച പ്രകടനം നടത്തണം.” സൂര്യകുമാർ പറഞ്ഞു.
സൂര്യ വേഗത്തിൽ പുറത്തായതും ഗില്ലിന് ഫോം കണ്ടെത്താൻ സാധിക്കാത്തതും ടോപ്പ് ഓർഡറിലെ സ്ഥിരതയില്ലായ്മയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുന്നു. തിലക് വർമ്മയുടെ 62 റൺസ് പ്രകടനം ചെറുത്തുനിൽപ്പ് നൽകിയെങ്കിലും, തുടക്കത്തിൽ സംഭവിച്ച നഷ്ടം നികത്താൻ അത് മതിയായില്ല. സൂര്യകുമാറിന്റെ 2025ലെ ശരാശരി 13 മാത്രമാണ് എന്നത് ക്യാപ്റ്റൻ നേരെ വിമർശനം ഉയരാൻ കാരണമായിട്ടുൺയ്യ്.









