സൂര്യ കുമാർ യാദവിന് ദക്ഷിണാഫ്രിക്ക പരമ്പര നഷ്ടമായേക്കും

സൂര്യകുമാർ യാദവിന് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കക്ക് എതിരായ പരമ്പര നഷ്ടമായേക്കും. താരം പരിക്ക് കാരണം ഇതിനകം ടാറ്റ ഐപിഎൽ 2022ന്റെ ഈ സീസണിൽ നിന്ന് പുറത്തായിരുന്നു. സൂര്യകുമാർ യാദവിന്റെ ഇടത് കൈത്തണ്ടയിലെ പേശിക്ക് പരിക്കേറ്റതിനെ തുടർന്ന് ആണ് താരം പുറത്തിരിക്കേണ്ടി വരുന്നത്. 2022 മെയ് 6-ന് ഗുജറാത്ത് ടൈറ്റൻസിനെതിരായ ടീമിന്റെ മത്സരത്തിനിടെയാണ് യാദവിന് പരിക്കേറ്റത്. ഈ സീസണിൽ 8 മത്സരങ്ങൾ കളിച്ച സൂര്യകുമാർ മുംബൈ ഇന്ത്യൻസിന് വേണ്ടി 43.29 ശരാശരിയിൽ 303 റൺസ് നേടിയിരുന്നു. അതിൽ 3 അർദ്ധ സെഞ്ച്വറികളും ഉൾപ്പെടുന്നു. ജൂൺ 9നാണ് ഇന്ത്യ ദക്ഷിണാഫ്രിക്ക പരമ്പര ആരംഭിക്കുന്നത്. 5 ടി20 മത്സരങ്ങൾ ഇന്ത്യ ദക്ഷിണാഫ്രിക്കക്ക് എതിരെ കളിക്കും.