ഇന്ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദും രാജസ്ഥാൻ റോയൽസും ഏറ്റുമുട്ടും. ഇന്ന് വൈകുന്നേരം 3:30 ന് (IST) മത്സരം ആരംഭിക്കും. 2024 ലെ ഐപിഎൽ ക്വാളിഫയർ മത്സരത്തിലാണ് ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് എസ്ആർഎച്ച് രാജസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു.

പാറ്റ് കമ്മിൻസാണ് എസ്ആർഎച്ചിനെ നയിക്കുന്നത്, ട്രാവിസ് ഹെഡ്, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, ഹെൻറിച്ച് ക്ലാസൻ എന്നിവരടങ്ങുന്ന ശക്തമായ ബാറ്റിംഗ് നിര അവർക്ക് ഉണ്ട്. രാജസ്ഥാൻ റോയൽസിനെ ഇന്ന് റിയാൻ പരാഗ് ആകും നയിക്കുക. സഞ്ജു സാംസണ് പരിക്ക് ആയതിനാൽ സഞ്ജു ബാറ്റർ ആയി മാത്രമെ കളിക്കുകയുള്ളൂ.
ഉയർന്ന സ്‌കോറിംഗ് ഗെയിമുകൾക്ക് പേരുകേട്ട സ്റ്റേഡിയം ആണ് ഹൈദരാബാദ്, ആവേശകരമായ മത്സരം അതുകൊണ്ട് തന്നെ പ്രതീക്ഷിക്കപ്പെടുന്നു.