സുനിൽ ജോഷി ഇനി ഇന്ത്യൻ ടീമിന്റെ ചീഫ് സെലക്ടർ

- Advertisement -

എം എസ് കെ പ്രസാദിനു പകരക്കാരനായി ഇന്ത്യ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടറായി ആര് എത്തും എന്നതിനുള്ള ഉത്തരം ബി സി സി ഐ കണ്ടെത്തി. മുൻ ഇന്ത്യൻ സ്പിൻ ബൗളർ സുനിൽ ജോഷിയെ മുഖ്യ സെലക്ടറായി നിയമിക്കാൻ ബി സി സി ഐ തീരുമാനിച്ചു. ഹർവീന്ദർ സിങും ജോഷിക്ക് ഒപ്പം സെലക്ഷൻ കമ്മിറ്റിയിൽ ഉണ്ടാകും. ഇന്ത്യക്കു വേണ്ടി 15 ടെസ്റ്റും 69 ഏകദിനങ്ങളും കളിച്ചിട്ടുള്ള താരമാണ് സുനിൽ ജോഷി.

ഇന്ത്യക്ക് വേണ്ടി 3 ടെസ്റ്റും 16 ഏകദിനങ്ങളും കളിച്ചിട്ടുള്ള താരമാണ് ഹർവീന്ദർ സിങ്.
ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിയുടെ ഉപദേശം അനുസരിച്ച് ആണ് ബി സി സി ഐ ഈ നിയമനം നടത്തിയത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നടക്കുന്ന ഏകദിന പരമ്പരയാകും പുതിയ സെലക്ടറുടെ ആദ്യ ഉത്തരവാദിത്വം. ഈ ആഴ്ച തന്നെ ടീം പ്രഖ്യാപനം ഉണ്ടാകും.

Advertisement