ഓസ്‌ട്രേലിയയ്‌ക്കെതിരായ വരാനിരിക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ കൂറ്റൻ സ്‌കോർ നേടാൻ വിരാട് കോഹ്‌ലിക്ക് ആകുമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്‌കർ. നവംബർ 22 ന് പെർത്തിൽ ആണ് പരമ്പര ആരംഭിക്കുന്നത്. കോഹ്‌ലി തൻ്റെ ഫോം വീണ്ടെടുക്കാൻ നോക്കുകയാണ്.

“ന്യൂസിലൻഡിനെതിരെ അദ്ദേഹത്തിന് റൺസ് ലഭിച്ചിട്ടില്ല, അതിനാൽ അയാൾക്ക് റൺസ് നേടാനുള്ള ഹംഗർ ഉണ്ടാകും. ഓസ്‌ട്രേലിയയിൽ, പ്രത്യേകിച്ച് പെർത്തിലും അഡ്‌ലെയ്‌ഡിലും പോലുള്ള പരിചിതമായ ഗ്രൗണ്ടുകളിൽ കോഹ്‌ലി സ്ഥിരതയാർന്ന പ്രകടനം മുമ്പ് നടത്തിയിട്ടുണ്ട്. മികച്ച തുടക്കം ലഭിച്ചാൽ, അവൻ അത് മുതലെടുക്കും,” ഗവാസ്‌കർ പറഞ്ഞു.
2024-ൽ കോഹ്‌ലി ആറ് ടെസ്റ്റുകളിൽ നിന്ന് 22.72 ശരാശരിയിൽ 250 റൺസ് മാത്രമെ നേടിയുള്ളൂ. ഒരൊറ്റ അർദ്ധ സെഞ്ച്വറി മാത്രമെ നേടാൻ ആയുള്ളൂ.