ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ടീം ഇന്ത്യ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷടത്തിൽ 306 റൺസ് നേടി. അവസാന ഓവറുകളിലെ വാഷിങ്ടൻ സുന്ദറിന്റെ 16 പന്തിൽ 37 റൺസ് നേടിയ വെടിക്കെട്ടാണ് ഇന്ത്യയെ സ്കോർ മുന്നൂറ് കടത്തിയത്.
ഓപ്പണിങ്ങ് വിക്കറ്റിൽ അർധ ശതകങ്ങളോടെ 124 നേടിയ ശിഖർ ധവാനും ഗില്ലും നല്ല തുടക്കമാണ് ഇന്ത്യയ്ക്ക് നൽകിയത്. മധ്യ നിരയിൽ റിഷഭ് പന്തും സൂര്യ കുമാർ യാദവും ഇന്ന് നിറം മങ്ങി. ഒരറ്റത്ത് ഉറച്ച് നിന്ന ശ്രേയസ് അയ്യർ, സഞ്ചുവിനെ കൂട്ടുപിടിച്ച് റൺ നിരക്ക് ഉയർത്തിയെങ്കിലും, 36 റൺസ് നേടിയ സഞ്ചു കൂറ്റനടിക്ക് ശ്രമിച്ച് നാല്പത്തിയാറാം ഓവറിൽ പുറത്തായി. തുടർന്നായിർന്നു വാഷിംഗ്ടൺ സുന്ദറിന്റെ വെടിക്കെട്ട്. അവസാന ഓവറിൽ പുറത്തായ ശ്രേയസ് അയ്യർ 80 റൺസ് നേടിയിരിന്നു.