പന്തില്‍ കൃത്രിമം കാണിച്ചാല്‍ ഇനി ആറ് ടെസ്റ്റില്‍ നിന്ന് വിലക്ക്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

പന്തില്‍ കൃത്രിമം കാണിച്ചാലും വ്യക്തിപരമായി അസഭ്യം പറഞ്ഞാലും ഇനി ക്രിക്കറ്റ് താരങ്ങളെ കാത്തിരിക്കുന്നത് ഐസിസിയുടെ കടുത്ത നടപടി. ഐസിസിയുടെ വാര്‍ഷിക കോണ്‍ഫ്രന്‍സിലാണ് ഈ ചെയ്തികള്‍ക്കുള്ള ശിക്ഷയെക്കുറിച്ചുള്ള തീരുമാനമായത്. ആറ് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് വിലക്കോ 12 ഏകദിനങ്ങളില്‍ വരെ പുറത്തിരിക്കേണ്ടിയോ വരും ഇനി മേല്‍പ്പറഞ്ഞ കുറ്റകൃത്യങ്ങള്‍ ചെയ്താല്‍.

ലെവല്‍ 3 കുറ്റങ്ങള്‍ക്ക് സസ്പെന്‍ഷന്‍ പോയിന്റുകള്‍ 8ല്‍ നിന്ന് 12 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. പന്തില്‍ കൃത്രിമം കാണിക്കല്‍ ലെവല്‍ 2ല്‍ നിന്ന് ലെവല്‍ മൂന്നിലേക്ക് മാറ്റിക്കൊണ്ടുള്ള തീരുമാനവും ഇന്ന് ഐസിസി കൈക്കൊണ്ടു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial