ആദ്യ ദിവസം ഇംഗ്ലണ്ടിന്റെ കരുത്താര്‍ന്ന പ്രകടനം, അര്‍ദ്ധ ശതകങ്ങളുമായി ഡൊമിനിക് സിബ്ലേയും ബെന്‍ സ്റ്റോക്സും

Sports Correspondent

ഇംഗ്ലണ്ടിന് മാഞ്ചെസ്റ്റര്‍ ടെസ്റ്റില്‍ മികച്ച തുടക്കം. മത്സരത്തിന്റെ ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 82 ഓവറില്‍ നിന്ന് 207 റണ്‍സാണ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. 126 റണ്‍സ് കൂട്ടുകെട്ടുമായി ഡൊമിനിക് സിബ്ലേയും ഉപ നായകന്‍ ബെന്‍ സ്റ്റോക്സുമാണ് ക്രീസിലുള്ളത്.

സിബ്ലേ തന്റെ മൂന്നാം അര്‍ദ്ധ ശതകം തികച്ച് 86 റണ്‍സില്‍ നില്‍ക്കുമ്പോള്‍ സ്റ്റോക്സിന് നേടാനായത് 59 റണ്‍സാണ്. വിന്‍ഡീസിനായി റോസ്ടണ്‍ ചേസ് രണ്ടും അല്‍സാരി ജോസഫ് 1 വിക്കറ്റും നേടി. റോറി ബേണ്‍സ്(15), സാക്ക് ക്രോളി(0), ജോ റൂട്ട്(23) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.