ഏകദിന ലോകകപ്പിനു ശേഷം സ്റ്റോക്സ് കാൽമുട്ടിന് ശസ്ത്രക്രിയ നടത്തും

Newsroom

Updated on:

ഏകദിന ലോകകപ്പിന് ശേഷം തന്റെ പരിക്ക് മാറാനായി സ്റ്റോക്സ് കാൽമുട്ടിന് ശസ്ത്രക്രിയക്ക് വിധേയനാകും. ശസ്ത്രക്രിയ നടത്തിയാൽ അടുത്ത വർഷം ആദ്യം ഇന്ത്യക്കെതിരായ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് പരമ്പരയിൽ സ്റ്റോക്സ് കളിക്കില്ല. കാൽമുട്ടിലെ വിട്ടുമാറാത്ത ടെൻഡോണൈറ്റിസ് കാരണം ബൗള് ചെയ്യുന്നതിന് സ്റ്റോക്സ് ഏറെ കാലമായി ബുദ്ധിമുട്ടുന്നുണ്ട്.

Picsart 23 09 09 00 31 19 535

അവസാന മൂന്ന് ആഷസ് ടെസ്റ്റുകളിൽ സ്റ്റോക്സ് പരുക്ക് കാരണം ഒരു സ്പെഷ്യലിസ്റ്റ് ബാറ്ററായായിരുന്നു കളിച്ചത്. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലും അടുത്ത മാസം ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിലും അദ്ദേഹം സ്പെഷ്യകിസ്റ്റ് ബാറ്റർ തന്നെയായിരിക്കും. കാൽമുട്ടിന് ശസ്ത്രക്രിയ നടത്തിയാൽ കുറഞ്ഞത് 8-12 ആഴ്ചകൾ താരം പുറത്തിരിക്കേണ്ടി വരും.