ഓസ്‌ട്രേലിയയുടെ സ്റ്റാർ ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്ത് റിക്കി പോണ്ടിംഗിനെ മറികടന്ന് ഏഷ്യൻ ഉപഭൂഖണ്ഡത്തിൽ ഓസ്‌ട്രേലിയക്ക് ആയി ഏറ്റവും കൂടുതൽ ടെസ്റ്റ് റൺസ് നേടിയ കളിക്കാരനായി മാറി. ഗോളിൽ ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസം ആണ് സ്മിത്ത് ഈ നാഴികക്കല്ല് പിന്നിട്ടത്.
![1000822361](https://fanport.in/wp-content/uploads/2025/02/1000822361-1024x683.jpg)
പോണ്ടിംഗിന്റെ 1,889 റൺസ് എന്ന റെക്കോർഡ് മറികടക്കാൻ 27 റൺസ് കൂടി ആയിരുന്നു സ്മിത്തിന് ഇന്ന് വേണ്ടിയിരുന്നത്. വെറും 42 ഇന്നിംഗ്‌സുകളിൽ നിന്നാണ് അദ്ദേഹം ഈ നേട്ടത്തിലെത്തിയത്, ഏഷ്യൻ സാഹചര്യങ്ങളിൽ 51.08 എന്ന മികച്ച ശരാശരി സ്മിത്തിനുണ്ട്.
ഉപഭൂഖണ്ഡത്തിലെ ആറാമത്തെ സെഞ്ച്വറിയായ 141 റൺസ് നേടി ആദ്യ ടെസ്റ്റിൽ സ്മിത്ത് മികച്ച പ്രകടനം നടത്തിയിരുന്നു.