128 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒളിമ്പിക്സിലേക്കുള്ള ക്രിക്കറ്റിൻ്റെ ചരിത്രപരമായ തിരിച്ചുവരവിന്റെ ഭാഗമാകാൻ ആഗ്രഹം ഉണ്ട് എന്ന് ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത്.
2028 ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക് ഗെയിംസിൽ പങ്കെടുക്കാൻ സ്റ്റാർ ഓസ്ട്രേലിയൻ ബാറ്റർ സ്റ്റീവ് സ്മിത്ത് ആഗ്രഹം പ്രകടിപ്പിച്ചു. നടന്നുകൊണ്ടിരിക്കുന്ന ബിഗ് ബാഷ് ലീഗിൽ (BBL) 2024-25-ൽ സിഡ്‌നി സിക്‌സേഴ്‌സിനായി ഒരു ഗംഭീര സെഞ്ച്വറി നേടിയതിന് ശേഷം സംസാരിക്കുക ആയിരുന്നു സ്മിത്ത്.
“എനിക്ക് ഒളിമ്പിക്‌സിൽ കളിക്കാൻ ആഗ്രഹമുണ്ട്; അത് രസകരമായിരിക്കുമെന്ന് ഞാൻ കരുതുന്നു. ലോംഗ്-ഫോം ക്രിക്കറ്റിൻ്റെ കാര്യത്തിൽ ഞാൻ എത്രത്തോളം മുന്നോട്ട് പോകുന്നുവെന്ന് നമുക്ക് നോക്കാം.” സ്മിത്ത് പറഞ്ഞു.
ഞാൻ കുറച്ച് സമയത്തേക്ക് ഹ്രസ്വ-ഫോം ക്രിക്കറ്റ് കളിക്കാൻ പോകുകയാണ്, എപ്പോൾ ഞാൻ കളി നിർത്തും എന്ന് ഇപ്പോൾ അറിയില്ല”സ്മിത്ത് പറഞ്ഞു.