ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ്, ധോണിയുടെ ബാറ്റിംഗ് പൊസിഷനെ ഡിഫൻഡ് ചെയ്തു. ഫിറ്റ്‌നസ് പ്രശ്‌നങ്ങൾ കാരണം ഇതിഹാസ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ കൂടുതൽ നേരം ബാറ്റ് ചെയ്യാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. 43 കാരനായ ധോണി ബാറ്റിംഗ് ഓർഡറിൽ പിറകിലായാണ് ഇപ്പോൾ ഇറങ്ങുന്നത്.

ആർസിബിക്കെതിരെ 9-ാം സ്ഥാനത്തും രാജസ്ഥാൻ റോയൽസിനെതിരായ തോൽവിയിൽ 7-ാം സ്ഥാനത്തും ആണ് അദ്ദേഹം ഇറങ്ങിയത്.
ധോണിയുടെ കാൽമുട്ടുകൾ പഴയതുപോലെയല്ലെന്നും, പൂർണ്ണ തീവ്രതയോടെ ദീർഘനേരത്തെ ബാറ്റ് ചെയ്യാൻ അദ്ദേഹത്തിന് ബുദ്ധിമുട്ടാണെന്നും ഫ്ലെമിംഗ് സമ്മതിച്ചു. “അദ്ദേഹത്തിന്റെ കാൽമുട്ടുകൾ പഴയതുപോലെയല്ല. 10 ഓവർ ഫുൾ സ്റ്റിക്കായി ബാറ്റ് ചെയ്യാൻ കഴിയില്ല. അതുകൊണ്ട് അദ്ദേഹത്തിന് നമുക്ക് എന്ത് നൽകാൻ കഴിയുമെന്ന് വിലയിരുത്തിയാണ് കളിക്കുന്നത്,” ഫ്ലെമിംഗ് പറഞ്ഞു.
“അദ്ദേഹം ഞങ്ങൾക്ക് വളരെ വിലപ്പെട്ടവനാണ്” ഫ്ലെമിങ് കൂട്ടിച്ചേർത്തു.