രണ്ടാം ടെസ്റ്റിന് താന്‍ ടീമിനൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നു, ആദ്യ ടെസ്റ്റ് ഓസ്ട്രേലിയ ജയിക്കുമെന്നാണ് കരുതുന്നത് – മിച്ചൽ സ്റ്റാര്‍ക്ക്

Sports Correspondent

ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ താന്‍ ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞ് മിച്ചൽ സ്റ്റാര്‍ക്ക്. താന്‍ ടീമിനൊപ്പം ചേരുമ്പോളേക്കും ആദ്യ ടെസ്റ്റിൽ ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്ട്രേലിയ മുന്നിലായിരിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും സ്റ്റാര്‍ക്ക് കൂട്ടിചേര്‍ത്തു.

ഫെബ്രുവരി 9ന് വിദര്‍ഭയിലാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം. ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് രണ്ടാം ടെസ്റ്റ് നടക്കുക. ഫെബ്രുവരി 17ന് ആണ് മത്സരം.

മാര്‍ച്ച് 1ന് ധരംശാലയിലും മാര്‍ച്ച് 9ന് അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ അവസാന രണ്ട് ടെസ്റ്റുകള്‍ നടക്കും.