ശ്രീലങ്കയ്ക്ക് ഇന്നിംഗ്സിനും 280 റൺസിന്റെയും വിജയം

Sports Correspondent

അയര്‍ലണ്ടിനെതിരെ ഗോളിൽ ഇന്നിംഗ്സിനും 280 റൺസിനും വിജയിച്ച് ശ്രീലങ്ക. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 591/6 എന്ന നിലയിൽ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തപ്പോള്‍ അയര്‍ലണ്ട് ആദ്യ ഇന്നിംഗ്സിൽ 143 റൺസിനും രണ്ടാം ഇന്നിംഗ്സിൽ ഫോളോ ഓണിന് വിധേയരായ ശേഷം 168 റൺസിനും ഓള്‍ഔട്ട് ആകുകയായിരുന്നു.

ഇരു ഇന്നിംഗ്സുകളിലുമായി 10 വിക്കറ്റ് നേടിയ പ്രഭാത് ജയസൂര്യയാണ് കളിയിലെ താരം. രമേശ് മെന്‍ഡിസ് രണ്ടാം ഇന്നിംഗ്സിൽ നാല് വിക്കറ്റ് നേടി. അയര്‍ലണ്ടിനായി ഹാരി ടെക്ടര്‍ 42 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ കര്‍ടിസ് കാംഫര്‍ 30 റൺസും ജോര്‍ജ്ജ് ഡോക്രെൽ 32 റൺസും നേടി.