ഓസ്ട്രേലിയയ്ക്കെതിരെ മൂന്നാം ടി20യിൽ ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. 40/4 എന്ന നിലയിലേക്ക് വീണ ടീമിനെ ദിനേശ് ചന്ദിമൽ – ദസുന്‍ ഷനക കൂട്ടുകെട്ട് നേടിയ 47 റൺസിന്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് അല്പം മാന്യത പകര്‍ന്ന സ്കോറിലേക്ക് എത്തിച്ചത്. 39 റൺസുമായി ഷനക പുറത്താകാതെ നിന്നപ്പോള്‍ ശ്രീലങ്ക 6 വിക്കറ്റ് നഷ്ടത്തിൽ 121 റൺസാണ് നേടിയത്.

25 റൺസ് നേടിയ ചന്ദിമൽ പുറത്തായതോടെ നൂറ് കടക്കുമോ എന്ന് ശ്രീലങ്കന്‍ ക്യാമ്പിൽ ആശങ്കയുണ്ടാകുകയായിരുന്നു. എന്നാൽ ടീമിനെ ഒറ്റയ്ക്ക് ചിറകിലേറ്റി ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷനകയാണ് സ്കോര്‍ നൂറ് കടത്തിയത്. മൂന്ന് വിക്കറ്റ് നേടിയ കെയിന്‍ റിച്ചാര്‍ഡ്സൺ ആണ് ശ്രീലങ്കയ്ക്ക് പ്രഹരമേല്പിച്ചത്.














