ക്വാറന്റീന്‍ നിയമങ്ങളില്‍ ഇളവ് നല്‍കി ശ്രീലങ്ക, ബംഗ്ലാദേശുമായുള്ള പരമ്പര സാധ്യം

Sports Correspondent

14 ദിവസം നിര്‍ബന്ധ ക്വാറന്റീന്‍ എന്ന മാനദണ്ഡം ശ്രീലങ്കന്‍ ബോര്‍ഡ് പിന്‍വലിച്ചതോടെ ബംഗ്ലാദേശും ശ്രീലങ്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പര മുന്നോട്ട് പോകുമെന്ന് ഉറപ്പായി. ലങ്കയിലേക്ക് പര്യടനത്തിനെത്തേണ്ട ബംഗ്ലാദേശ് ഈ 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനെന്ന കാര്യം വന്നപ്പോള്‍ പരമ്പര റദ്ദാക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു.

14 ദിവസം പരിശീലനം പോലുമില്ലാതെ റൂമില്‍ അടച്ച് പൂട്ടിയിരിക്കുക എന്നത് അപ്രായോഗികമായ കാര്യമാണെന്നാണ് ബംഗ്ലാദേശ് ബോര്‍ഡ് അറിയിച്ചത്. ഇതോടെ നിയമങ്ങളില്‍ ഇളവ് വരുത്തുവാന്‍ സര്‍ക്കാരിനോട് ശ്രീലങ്ക ആവശ്യപ്പെട്ട് അത് സാധിച്ചെടുക്കുകയായിരുന്നു.

ഈ ഇളവ് ലങ്ക പ്രീമിയര്‍ ലീഗിനും ഉണ്ടാകുമെന്നാണ് അറിയുന്നത്.