മഴ കാരണം വൈകി, വെളിച്ചക്കുറവ് കാരണം നേരത്തെ നിര്‍ത്തി!!! ആദ്യ ദിവസം എറിഞ്ഞത് 48 ഓവര്‍ മാത്രം, ന്യൂസിലാണ്ട് 155/2 എന്ന നിലയിൽ

Sports Correspondent

മഴ കാരണം വൈകിത്തുടങ്ങിയ വെല്ലിംഗ്ടൺ ടെസ്റ്റ് വെളിച്ചക്കുറവ് കാരണം നേരത്തെ നിര്‍ത്തിയപ്പോള്‍ ആദ്യ ദിവസം 155/2 എന്ന നിലയിൽ ന്യൂസിലാണ്ട്. 48 ഓവര്‍ മാത്രമാണ് ആദ്യ ദിവസം കളി നടന്നത്. ന്യൂസിലാണ്ടിനായി കെയിന്‍ വില്യംസൺ 26 റൺസും ഹെന്‍റി നിക്കോള്‍സ് 18 റൺസും നേടിയാണ് ക്രീസിൽ നിൽക്കുന്നത്.

78 റൺസ് നേടിയ ഡെവൺ കോൺവേ, 21 റൺസ് നേടിയ ടോം ലാഥം എന്നിവരുടെ വിക്കറ്റാണ് ന്യൂസിലാണ്ടിന് നഷ്ടമായത്. ശ്രീലങ്കയ്ക്കായി കസുന്‍ രജിതയും ധനന്‍ജയ ഡി സിൽവയും വിക്കറ്റുകള്‍ നേടി.