ഇത് തിരുത്തിയില്ലെങ്കില്‍ ടീമിന്റെ കാര്യം പ്രശ്നത്തില്‍: ചന്ദിക ഹതുരുസിംഗ

Sports Correspondent

ശ്രീലങ്കയുടെ ഏറ്റവും വലിയ പ്രശ്നം ബൗളര്‍മാര്‍ എറിയുന്ന നോബോളുകളുടെ എണ്ണമാണെന്ന് പറഞ്ഞ് മുഖ്യ കോച്ച് ചന്ദിക ഹതുരുസിംഗ. ക്രിക്കറ്റ് ഓസ്ട്രേലിയയ്ക്കെതിരെ സന്നാഹ മത്സരത്തിനിടെ ശ്രീലങ്ക എറിഞ്ഞത് 12 നോബോളുകളാണ്. അതില്‍ എട്ടെണ്ണം എറിഞ്ഞത് കസുന്‍ രജിതയും. ഇത് വലിയ തലവേദനയാണെന്നാണ് ഹതുരുസിംഗയുടെ ആദ്യ പ്രതികരണം. ഇത് ശരിയാക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഇംഗ്ലണ്ടില്‍ സ്പിന്നര്‍മാര്‍ വരെ നോബോളുകള്‍ എറിഞ്ഞിരുന്നു. ആ പന്തുകളില്‍ വിക്കറ്റുകളും നേടി. ഇത്തരം സാഹചര്യങ്ങള്‍ ടീമിന്റെ മുന്നോട്ടുള്ള പ്രയാണത്തെ വല്ലാതെ ബാധിക്കുമെന്നും ശ്രീലങ്കയുടെ മുഖ്യ കോച്ച് അഭിപ്രായപ്പെട്ടു. അധികം പേസ് സൃഷ്ടിക്കാന്‍ ശ്രമിക്കുമ്പോളുള്ള പ്രശ്നമാണ്. പന്തിന്റെ പുതുമ കുറയുമ്പോള്‍ വേഗതയ്ക്കും ബൗണ്‍സിനു വേണ്ടിയുള്ള ശ്രമങ്ങള്‍ക്കിടെ സംഭവിക്കുന്നതാണെങ്കിലും ഇത് ആവര്‍ത്തിക്കാതിരിക്കുവാന്‍ ഉറപ്പാക്കേണ്ട ബാധ്യത ടീമിനുണ്ടെന്നും ചന്ദിക ഹതുരുസിംഗ അഭിപ്രായപ്പെട്ടു.