കോവിഡ് കേസുകള്‍ ഉയരുന്നു, ഇന്ത്യന്‍ പര്യടനത്തിന് തിരിച്ചടിയാകുമോ എന്ന് സംശയം

Sports Correspondent

ശ്രീലങ്കയില്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ ലങ്കന്‍ പര്യടനത്തിന് ചിലപ്പോള്‍ തടസ്സം വന്നേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍. മൂന്ന് വീതം ഏകദിനങ്ങള്‍ക്കും ടി20 മത്സരങ്ങള്‍ക്കുമായാണ് ഇന്ത്യ ശ്രീലങ്കയിലേക്ക് യാത്രയാകുന്നത്. ജൂലൈ പകുതിയോടെ ഇന്ത്യ ആദ്യം ഏകദിനങ്ങളും പിന്നീട് ടി20 മത്സരങ്ങളുമാണ് കളിക്കുന്നത്.

ശ്രീലങ്കയില്‍ കോവിഡ് കേസുകള്‍ നിയന്ത്രണത്തിലാണെങ്കിലും ഏതാനും ദിവസമായി അവിടെ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യം ഉടലെടുത്തിരിക്കുന്നതാണ് പുതിയ വെല്ലുവിളിയായി മാറിയിരിക്കുന്നത്. കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചത് ആശങ്കയുണ്ടാക്കുന്ന സാഹചര്യമാണെന്നാണ് ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡ് പറഞ്ഞത്. ഇന്ത്യയുമായുള്ള പരമ്പര ഉപേക്ഷിക്കേണ്ടി വരുമോ എന്ന് ഭയപ്പെടുന്നതായാണ് ശ്രീലങ്ക ക്രിക്കറ്റ് സിഇഒ ആഷ്‍ലി ഡി സില്‍വ പറഞ്ഞത്.