ത്രിരാഷ്ട്ര ക്രിക്കറ്റ് ഫൈനൽ: ശ്രീലങ്കയെ 221ൽ ഒതുക്കി ബംഗ്ലാദേശ്

- Advertisement -

ബംഗ്ളാദേശും ശ്രീലങ്കയും തമ്മിലുള്ള ത്രിരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിൽ ശ്രീലങ്കക്കെതിരെ ബംഗ്ളദേശിന്‌ 222 റൺസിന്റെ വിജയ ലക്‌ഷ്യം. ബംഗ്ളദേശിനെതിരെ ടോസ് നേടിയ ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ബാറ്റിങ്ങിറങ്ങിയ ശ്രീലങ്കയെ 221 റൺസിന് ബംഗ്ളദേശ് ബൗളർമാർ പിടിച്ചു കെട്ടുകയായിരുന്നു.

സാമാന്യം ബേധപെട്ട തുടക്കം ലഭിച്ച ശ്രീലങ്കക്ക് അവസാന ഓവറുകളിൽ റൺസ് ഉയർത്താൻ കഴിഞ്ഞില്ല. വാലറ്റത്ത് വിക്കറ്റുകൾ വലിച്ചെറിഞ്ഞ ശ്രീലങ്ക 50മത്തെ ഓവറിലെ അവസാന പന്തിൽ ഓൾ ഔട്ട് ആവുകയായിരുന്നു. ശ്രീലങ്കക്ക് വേണ്ടി ഓപണർ തരംഗ 56 റൺസ് എടുത്തപ്പോൾ 42 റൺസ് എടുത്ത ഡിക്ക്‌വെല്ലയും 45 റൺസ് എടുത്ത ചാന്ദിമലും  മധ്യ നിരയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു.

അവസാന 12 റൺസിനിടെ 4 വിക്കറ്റ് നഷ്ട്ടമായതാണ് ശ്രീലങ്കക്ക് തിരിച്ചടിയായത്. ബംഗ്ളാദേശിന്‌ വേണ്ടി റൂബൽ ഹസ്സൻ നാല് വിക്കറ്റ് വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement