ശ്രീലങ്ക ക്രിക്കറ്റും ശ്രീലങ്കന്‍ സര്‍ക്കാരും ചേര്‍ന്ന് ഹോമഗാമയില്‍ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മ്മിക്കുവാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ശ്രീലങ്കയില്‍ പുതുതായി നിര്‍മ്മിക്കപ്പെടുന്ന ഈ സ്റ്റേഡയത്തില്‍ നാല്പതിനായിരം കാണികള്‍ക്ക് ഇരിപ്പിടങ്ങള്‍ ഒരുക്കാനാകും. ഗോള്‍, ഡാബുള്ള, കൊളംബോ, ഹംബനടോട എന്നിവിടങ്ങളിലെ സ്റ്റേഡിയത്തില്‍ നിലവില്‍ 35000 കാണികളെയാണ് ഉള്‍ക്കൊള്ളിക്കാനാകുന്നത്.
മൂന്ന് വര്‍ഷം സമയം നിര്‍മ്മാണത്തിനായി എടുക്കുമെന്ന് കരുതപ്പെടുന്ന സ്റ്റേഡിയം 26 ഏക്കറിലാണ് നിര്‍മ്മിക്കപ്പെടുന്നത്. ഇവിടെ ഡേ നൈറ്റ് മത്സരങ്ങള്‍ നടത്തുവാനുള്ള സൗകര്യങ്ങളുണ്ടാകുമെന്നുമാണ് അറിയുന്നത്. കൊളംബോയില്‍ ഫ്ലഡ്‍ലൈറ്റ് സൗകര്യമുള്ള രണ്ടാമത്തെ സ്റ്റേഡിയം ആവും ഇത്.
30 മുതല്‍ 40 മില്യണ്‍ യുഎസ് ഡോളറാണ് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ ചെലവായി പ്രതീക്ഷിക്കപ്പെടുന്നത്. നിലവില്‍ ശ്രീലങ്കയില്‍ എട്ട് അന്താരാഷ്ട്ര വേദികളാണ് നിലവിലുള്ളത്.